ഏഷ്യൻ പെയിൻറ്സ് ലിമിറ്റഡ് (“എപിഎൽ”) അതിൻറെ ഉപഭോക്താക്കൾക്ക് താഴെ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഏഷ്യൻ പെയിൻറ്സ് സേഫ് പെയിൻറിംഗ് സർവീസ് (“എപിഎസ്പിഎസ്”) വാഗ്ദാനം ചെയ്യുന്നു, എപിഎസ്പിഎസുമായി മുന്നോട്ടുപോകുമ്പോൾ, ഉപഭോക്താവായ നിങ്ങൾ, റഫറൻസ് മുഖേന ഇവിടെ കൂത്തിച്ചേർത്തിരിക്കുന്നവ ഉൾപ്പെടെയുള്ള ഈ നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും മനസ്സിലാക്കുകയും ചെയ്തുവെന്ന് ഇതിനാൽ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
1. എപിഎൽ-ൻറെ പങ്ക് ഒരു ഫെസിലിറ്റേറ്ററുടെ റോൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, യഥാർത്ഥ എപിഎൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തടസ്സങ്ങളില്ലാത്ത ഹോം പെയിൻറിംഗ്, സാനിട്ടൈസേഷൻ അനുഭവത്തിനായി പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ ഈ സേവനം ഉപഭോക്താക്കളെ സഹായിക്കുന്നു. ഉപഭോക്താവായ നിങ്ങൾക്ക് പെയിൻറുകൾ (ഇനി "ഉൽപ്പന്നങ്ങൾ" എന്ന് വിളിക്കപ്പെടുന്നു) ലഭ്യമാക്കുന്നതിലും ഏഷ്യൻ പെയിൻറ്സ് ഡീലറെ (ഇനിമുതൽ "സേവന ദാതാവ്" എന്ന് വിളിക്കുന്നു) പരിചയപ്പെടുത്തുന്നതിലും മാത്രമായി എപിഎൽ-ൻറെ പങ്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. സേവന ദാതാവിനെ നിയമിക്കുന്നതിനുള്ള തീരുമാനം ഉപഭോക്താവായ നിങ്ങളുടേതു മാത്രമാണ്.
2. സേവന ദാതാവ് നൽകുന്ന എപിഎസ്പിഎസ്-നെ എപിഎൽ വിലയിരുത്തുകയോ സാധൂകരിക്കുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല, സേവന ദാതാവിൻറെ പ്രൊഫഷണൽ വൈദഗ്ധ്യം, പരിശീലനം അല്ലെങ്കിൽ അനുഭവം എന്നിവ സംബന്ധിച്ച് ഞങ്ങൾ ഏതെങ്കിലും സർട്ടിഫിക്കേഷനോ പ്രാതിനിധ്യമോ വാറൻറിയോ നൽകുന്നില്ല. സേവന ദാതാവിനെ തിരഞ്ഞെടുക്കുന്നതിനും ഇടപഴകുന്നതിനും മുമ്പായി ഉപഭോക്താവായ നിങ്ങൾ ബന്ധപ്പെട്ട എല്ലാ പരിശോധനകളും വിലയിരുത്തലുകളും സൂക്ഷ്മപരിശോധനകളും നടത്തണമെന്ന് ശുപാർശ ചെയ്യുന്നു.
3. സേവന ദാതാവും ഉപഭോക്താവായ നിങ്ങളും തമ്മിലുള്ള ഏതെങ്കിലും ഇടപാടിലൂടെ എപിഎൽ-ന് യാതൊരു കമ്മീഷനും ലഭിക്കുന്നില്ല. സേവന ദാതാവ് ഏറ്റെടുക്കുകയും നിർവഹിക്കുകയും ചെയ്യുന്ന ഏതൊരു ജോലിയും ഒരു സ്വതന്ത്ര കരാറുകാരൻ എന്ന നിലയിലായിരിക്കുമെന്നും എപിഎൽ-നും സേവന ദാതാവിനും ഇടയിൽ ഒരു ഏജൻസിയും നിലവിലില്ലെന്നും ഇതിനാൽ വ്യക്തമാക്കുകയാണ്. എപിഎൽ നിങ്ങൾക്ക് സേവന ദാതാവിൻറെ റഫറൻസ് നൽകി എന്നതിനാൽ, സേവന ദാതാവ് ഒരു തരത്തിലും എപിഎൽ-ന് വിധേയനല്ല. അവരുടെ പ്രൊഫഷണൽ അഭിപ്രായമനുസരിച്ച് ഉപഭോക്താവിനെ എല്ലാ കാര്യങ്ങളിലും ഉപദേശിക്കാൻ സേവന ദാതാവിന് സ്വാതന്ത്ര്യമുണ്ട്.
4. എപിഎസ്പിഎസ്-ന് കീഴിൽ നൽകിയിട്ടുള്ള ഏതെങ്കിലും സേവനവുമായോ സേവന ദാതാവ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഏതെങ്കിലും ജോലിയുമായോ ബന്ധപ്പെട്ട എല്ലാ ബാധ്യതകളും എപിഎൽ നിരാകരിക്കുന്നു.
5. താഴെപ്പറയുന്ന യാതൊന്നിനും എപിഎൽ ഉത്തരവാദിയോ ബാധ്യസ്ഥനോ ആയിരിക്കില്ല:
എ) ഉപഭോക്താവായ നിങ്ങൾ സേവന ദാതാവിന് സൈറ്റ് കൈമാറുന്നതിൽ വരുത്തുന്ന കാലതാമസം അല്ലെങ്കിൽ ഉപഭോക്താവായ നിങ്ങൾ കാരണം ജോലി തടസ്സപ്പെടുക.
ബി) സൈറ്റിൽ പ്രവർത്തിക്കാൻ ഉപഭോക്താവായ നിങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന മറ്റേതെങ്കിലും ഏജൻസിയുടെ ഇടപെടൽ കാരണത്താലുള്ള കാലതാമസം.
6. അനുമതികൾ: ഉപഭോക്തൃ സൈറ്റിൽ എപിഎസ്പിഎസ് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും ക്രമീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഉപഭോക്താവായ നിങ്ങൾക്കാണ്. മുനിസിപ്പൽ അധികാരികളിൽ നിന്ന് സ്വീകരിക്കേണ്ട അനുമതികൾ, ഹൗസിംഗ് സൊസൈറ്റി, അയൽക്കാരൻ അല്ലെങ്കിൽ മറ്റേതെങ്കിലും ബാധകമായ അധികാരികൾ എന്നിവരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ എന്നിവ ഉൾപ്പെടെ.
7. സ്കാർഫോൾഡിംഗ്, വെള്ളം, വൈദ്യുതി, പെയിൻറും മറ്റ് സാധനങ്ങളും സൂക്ഷിച്ചു വയ്ക്കൽ, കൂടാതെ ക്വൊട്ടേഷനിൽ പ്രത്യേകം പരാമർശിച്ചിട്ടില്ലാത്ത ഏതെങ്കിലും അധിക ചെലവ് / ചാർജ്ജുകൾ എന്നിവ ഉപഭോക്താവ് വഹിക്കും, അവ സേവന ദാതാവ് നൽകിയ ക്വൊട്ടേഷൻറെ ഭാഗമല്ല.
8. മെറ്റീരിയൽ ടിൻറ് ചെയ്‌തു കഴിഞ്ഞാൽ, പെയിൻറ് / ഷേഡുകൾ മാറ്റാനോ റദ്ദാക്കാനോ തിരികെ എടുക്കാനോ കഴിയില്ല. നിങ്ങൾ ഒരു പുതിയ ഷേഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ, പുതിയ ഷേഡ് ഉൽപ്പന്നത്തിൻറെ വില നിങ്ങളിൽ നിന്ന് അധികമായി ഈടാക്കുകയും അതിനുള്ള ഇൻവോയ്സ് സേവന ദാതാവ് നൽകുകയും ചെയ്യും.
9. സേവന ദാതാവ് നൽകുന്ന അംഗീകൃത ക്വൊട്ടേഷനീൽ സൂചിപ്പിച്ചിരിക്കുന്ന ജോലികൾ ഒഴികെയുള്ള എന്തെങ്കിലും അധിക ജോലികൾ ഉപഭോക്തൃ സൈറ്റിൽ ചെയ്യണമെങ്കിൽ, സേവന ദാതാവും ഉപഭോക്താവും പരസ്പരം സമ്മതിക്കുന്ന വില ആ ജോലിക്ക് അധികമായി നൽകാമെന്ന് നിങ്ങൾ, ഉപഭോക്താവ് ഇതിനാൽ സമ്മതിക്കുന്നു. എപിഎൽ-ന് ഇതിൽ യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല കൂടാതെ ഉണ്ടാകാവുന്ന തർക്കങ്ങൾക്ക് ഉത്തരവാദിയുമല്ല.
10. ഉൽപ്പന്നങ്ങൾക്കുള്ള വാറൻറി വാറൻറി ബുക്ക്‌ലെറ്റിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്. കൂടുതൽ വിവരങ്ങൾക്കും ഉൽപ്പന്ന വിശദാംശങ്ങൾക്കും ദയവായി എപിഎൽ വെബ്സൈറ്റ് https: https: //www.asianpaints.com/ സന്ദർശിക്കുക. വാറൻറിയുടെ നിബന്ധനകൾക്കും //www.asianpaints.com/more/warranty.html വ്യവസ്ഥകൾക്കും സന്ദർശിക്കുക.
11. ബാധ്യത: എപിഎൽ-ൻറെ ബാധ്യത, എപിഎൽ നിർമ്മിക്കുന്നതും സേവന ദാതാവ് ഉപയോഗിക്കുന്നതും അല്ലെങ്കിൽ വിതരണം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങൾക്കായി നൽകിയിരിക്കുന്ന സ്റ്റാൻഡേർഡ് വാറൻറിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു കൂടാതെ വാറൻറി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയവുമായിരിക്കും. സേവന ദാതാവിൻറെ ഉൽപ്പന്നങ്ങളുടെ പ്രയോഗം മൂലമോ അല്ലെങ്കിൽ ബന്ധപ്പെട്ട ഗുണനിലവാര പ്രശ്‌നങ്ങൾ മൂലമോ ഉണ്ടാകുന്ന പരോക്ഷമോ, ആകസ്മികമോ, പ്രത്യേകമോ, മാതൃകാപരമോ, ശിക്ഷകരമോ, അനന്തരഫലമോ ആയ നാശനഷ്ടങ്ങൾക്കും തർക്കങ്ങൾക്കും ഒരു സാഹചര്യത്തിലും എപിഎൽ ബാധ്യസ്ഥരായിരിക്കില്ല.
12. ഭരണ നിയമവും അധികാരപരിധിയും: എപിഎസ്പിഎസ്-ന് കീഴിൽ മാത്രം പെയി ൻറ് വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് ഇന്ത്യയുടെ നിയമങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇവിടെ ഉയരുന്ന ഏതൊരു തർക്കവും ഇന്ത്യയിലെ മുംബൈയിലെ കോടതികളുടെ പ്രത്യേക അധികാരപരിധിക്ക് വിധേയമായിരിക്കും.
13. എപിഎസ്പിഎസ്-ന് കീഴിൽ നൽകുന്ന സേവനം അഗ്നിബാധ, സ്ഫോടനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, രാജ്യ അടിയന്തരാവസ്ഥ, കലാപങ്ങൾ, പകർച്ചവ്യാധികൾ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ മുതലായവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത, കമ്പനിയുടെ നിയന്ത്രണത്തിന് പുറത്തുള്ള ഏതെങ്കിലും സാഹചര്യങ്ങൾക്കോ സംഭവങ്ങൾക്കോ വിധേയമാണ്. അത്തരം സാഹചര്യങ്ങളിൽ എപിഎസ്പിഎസ് നിർവ്വഹിക്കുന്നതിലെ കാലതാമസത്തിന് എപിഎൽ ഉത്തരവാദിയോ ഏതെങ്കിലും ചിലവ് / പിഴ / നാശനഷ്ടങ്ങൾക്ക് ബാധ്യസ്ഥരോ ആയിരിക്കില്ല.
14. ഉപഭോക്താവായ നിങ്ങൾക്ക്1800-209-5678 എന്ന നമ്പറിൽ എപിഎൽ ഹെൽപ്പ് ലൈൻ പ്രതിനിധിയെ ബന്ധപ്പെടാം, അല്ലെങ്കിൽ എന്തെങ്കിലും സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്തതകൾക്കും സേവന ദാതാവിനോട് സംസാരിക്കാം.
നിരാകരണം - എന്തെങ്കിലും തർക്കമുണ്ടായാൽ ഇംഗ്ലീഷ് പതിപ്പ് പരിഗണിക്കും.